Scholarship

About Scholarship

ഉന്നത പഠനം നടത്തുന്ന മിടുക്കരായ വിദ്യാർത്ഥികളിൽ സാമ്പത്തിക പ്രയാസം നേരിടുന്നവർക്ക് വിദ്യാഭ്യാസ ആവശ്യത്തിന് ധനസഹായം നൽകുന്ന വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റിയുടെ സ്‌കോളർഷിപ്പ് പദ്ധതിയാണിത്.വർഷങ്ങളായി നടപ്പിലാക്കി വരുന്ന പദ്ധതി വഴി ഇതിനകം ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പിന്തുണയേകാനായി. ധനസഹായ വിതരണം കൂടാതെ, വ്യക്തിഗത കരിയർ കൗൺസിലിംഗ്, കരിയർ ഓറിയന്റേഷൻ സെഷനുകൾ, മറ്റു സർക്കാർ - അർദ്ധ സർക്കാർ സ്കീമുകളും സ്കോളർഷിപ്പുകളും സംബന്ധിച്ച ബോധവത്കരണം, രക്ഷകർത്താക്കൾക്കുള്ള പ്രത്യേക സെഷനുകൾ, കരിയർ അപ്‌ഡേറ്റ്സ് തുടങ്ങിയ സംരംഭങ്ങളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു വരുന്നു. പി.ജി., ഡിഗ്രി, ഡിപ്ലോമ, ടീച്ചർ ട്രെയിനിംഗ്, ഗവേഷക കോഴ്‌സുകൾ എന്നിവ ചെയ്യുന്ന വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക. പ്രാഥമിക അപേക്ഷ സമർപ്പണം കൂടാതെ, ഇന്റർവ്യൂ, വെരിഫിക്കേഷൻ എന്നിവ കൂടെ പൂർത്തിയാക്കിയാണ് അപേക്ഷരിൽ നിന്ന് തിരഞ്ഞെടുക്കുന്നത്. ഫണ്ട് ലഭ്യത കൂടെ ഉറപ്പാക്കി, ഓരോ വർഷവും കമ്മിറ്റി നിശ്ചയിക്കുന്ന എണ്ണം വിദ്യാർത്ഥികൾക്ക് മാത്രമാണ് സ്‌കോളർഷിപ്പ് ലഭ്യമാക്കുക.

Contact Us

Know more about scholarship

Wisdom Islamic Students Organization