അസ്സലാമു അലൈക്കും,
അൽഹംദുലില്ലാഹ്, വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന സമിതി ഏർപ്പെടുത്തുന്ന വിദ്യാനിധി 2023 - '24 അദ്ധ്യയന വർഷം സ്കോളർഷിപ്പ് സ്കീമിലേക്ക് താങ്കളെ പരിഗണിച്ചിട്ടുണ്ടെന്ന സന്തോഷം പങ്കുവെക്കുന്നു.
ഫലപ്രദമായി വിനിയോഗിക്കാൻ റബ്ബ് തുണക്കട്ടെ, ആമീൻ.
അതോടനുബന്ധിച്ച് സ്കോളർഷിപ്പ് സ്കീമിൽ ഉൾപ്പെടുത്തിയ വിദ്യാർത്ഥികളുടെ ഒരു ഏകദിന സംഗമം വരുന്ന 2024 ജൂൺ 9 (ഞായർ) രാവിലെ 9.30 മണി മുതൽ വൈകീട്ട് 4 മണി വരെ കോഴിക്കോട് ചേറൂട്ടി റോഡ് എം.എസ്.എസ്. ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുകയാണ്. ധാർമ്മിക, കരിയർ, കർമ്മരംഗത്തെ വിവിധ വിഷയങ്ങളെ അധികരിച്ചുള്ള അവതരണങ്ങളും ചർച്ചകളും ഉൾപ്പെടുത്തിയാണ് സെഷൻ ക്രമീകരിച്ചിട്ടുള്ളത്.
അനുവദിച്ച തുകയുടെ പ്രാഥമിക ഘടു തുകയും സംഗമത്തിൽ വെച്ച് കൈമാറും.
താങ്കൾ കൃത്യ സമയത്ത് എത്തിച്ചേരുകയും മുഴുവൻ സമയം പങ്കെടുക്കുകയും വേണം.
📌 ഏറ്റവും അവസാനം കഴിഞ്ഞ സെമസ്റ്റർ പരീക്ഷയുടെ മാർക്ക് ലിസ്റ്റുകളുടെ കോപ്പി കൂടെ കൊണ്ട് വരാൻ ശ്രദ്ധിക്കണം.
📞 വിശദ വിവരങ്ങൾക്ക് : 7560 902 902.
സംസ്ഥാന വെൽഫെയർ വകുപ്പ്,
വിസ്ഡം സ്റ്റുഡൻസ് കേരള.
|
അസ്സലാമു അലൈക്കും.
വിസ്ഡം സ്റ്റുഡൻസ് വിദ്യാഭ്യാസ സ്കോളർഷിപ്പ് 2024 വർഷ സ്കീമിലേക്ക് അപേക്ഷിച്ചിരുന്നവല്ലോ.
ഈ വർഷം അനുവദിക്കപ്പെട്ട തുകയുടെ പരിമിതികളിൽ നിന്ന് പരിഗണിക്കാവുന്ന പരമാവധി പേരെ ഉൾകൊള്ളിക്കാനാണ് ശ്രമിച്ചത്.
ഇത്തവണത്തെ ലിസ്റ്റില് നിങ്ങളുടെ അപേക്ഷ പരിഗണിക്കാൻ സാധിച്ചിട്ടില്ല എന്ന് ഖേദത്തോടെ അറിയിക്കുന്നു.
മറ്റു സര്ക്കാര്, അർദ്ധ സര്ക്കാര് സ്കോളർഷിപ്പുകൾ, വിദ്യാഭ്യാസ രംഗത്തെ അറിയിപ്പുകൾ തുടങ്ങിയ വിവരങ്ങൾ ലഭിക്കാവുന്ന വിസ്ഡം സ്റ്റുഡൻസിൻ്റെ സംവിധാനമാണ് ഹൈക്യൂ. വിവരങ്ങൾ ലഭിക്കാവുന്ന ഗ്രൂപ്പിൻ്റെ ലിങ്ക് കൂടെ ചേർക്കുന്നു, പ്രയോജനപ്പെടുത്തുമല്ലോ.
Join Link :
https://chat.whatsapp.com/GfaMaBmYEykLEhsY6Ra2aA
സർവ്വശക്തൻ തുണക്കട്ടെ, ആമീൻ.
|